Advertisement

കഞ്ചാവ് കടത്താൻ ഗൂഢാലോചന; സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി

April 27, 2023
Google News 2 minutes Read

കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി. വധശിക്ഷ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ അവഗണിച്ചാണ് നടപടി.

തങ്കരാജു സുപ്പയ്യ (46)യുടെ വധശിക്ഷ ഇന്ന് ചാംഗി ജയിൽ കോംപ്ലക്‌സിൽ നടപ്പാക്കിയതായി സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവ് അറിയിച്ചു.1,017.9 ഗ്രാം കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയതിന് തങ്കരാജുവിനെ 2017ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയരിന്നു. 2018-ൽ അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതി തീരുമാനം ശരിവെക്കുകയും ചെയ്തു. തങ്കരാജുവിന്റെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതായി സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

2014 ൽ ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കരാജു അറസ്റ്റിലാവുന്നത്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന വധശിക്ഷാ വിരുദ്ധ പ്രവർത്തകരുടെ അഭ്യർത്ഥന രാജ്യം നിരസിക്കുകയായിരുന്നു.

Read Also: ആന്ധ്രയിൽ വൻ കഞ്ചാവ് വേട്ട; 541 കിലോ കഞ്ചാവ് പിടികൂടി

Story Highlights: Singapore Hangs Man Over 1 Kg Of Cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here