Advertisement

ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; നിയന്ത്രണം ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാല്‍

April 27, 2023
Google News 2 minutes Read
Train services delay today at Kerala

സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതം തടസപ്പെടും. ജനശതാബ്ദി എക്‌സ്പ്രസ് ഇരുഭാഗത്തേക്കും ഇന്ന് സര്‍വീസ് നടത്തില്ല. രപതിസാഗര്‍ എക്‌സ്പ്രസ് സര്‍വീസിന് ഭാഗിക നിയന്ത്രണം ഇന്നുണ്ടാകും. ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാലാണ് ഇന്ന് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം.(Train services delay today at Kerala)

രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനുമിടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

12082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

രപ്തി സാഗര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി

Story Highlights: Train services delay today at Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here