പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിലായി ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. ഇടിമിന്നലിൽ കിഴക്കൻ ബർധമാൻ ജില്ലയിൽ നാലുപേരും മുർഷിദാബാദിലും നോർത്ത്-24 പർഗാനാസിലും രണ്ടുപേരും മരിച്ചതായി ദുരന്തനിവാരണ വകുപ്പ്. മരിച്ചവരിൽ ഭൂരിഭാഗവും കർഷകരാണ്. 14 Dead Due To Lightning In West Bengal
പശ്ചിമ മിഡ്‌നാപൂർ, ഹൗറ റൂറൽ ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പുർബ ബർധമാൻ, മുർഷിദാബാദ് എന്നിവയുൾപ്പെടെ തെക്കൻ ബംഗാൾ ജില്ലകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ച കർഷകരാണ് കൂടുതലും മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Story Highlights: 14 Dead Due To Lightning In West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here