പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 55കാരന് 3 വർഷം തടവും 50,000 രൂപ പിഴയും

പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും. വല്ലപ്പുഴ സ്വദേശി ജനാർദ്ദനനാണ് പിഴയും തടവും ലഭിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. ( 55 year old man jailed for 3 years for sexually assaulting minor girl ).
2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയോടൊപ്പം റോഡിലൂടെ നടന്ന് പോകുകയായിരുന്ന പതിമൂന്നുകാരിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഒവി വിനോദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി നിർദേശിച്ചു. പ്രോസീക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അതേസമയം, തിരുവനന്തപുരത്തു പതിമൂന്നുകാരനെ പീഡിപ്പിച്ച ഡോക്ടർക്കും 26 വർഷം കഠിന തടവ് ലഭിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മണക്കാട് സ്വദേശി കെ. ഗിരീഷിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റും ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രാഫസറുമായിരുന്നു പ്രതിയായ മണക്കാട് സ്വദേശി ഗിരീഷ്.
Story Highlights: 55 year old man jailed for 3 years for sexually assaulting minor girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here