സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്‍; സ്വര്‍ണ നിറമുള്ള പ്രതിഷ്ഠ സ്ഥാപിച്ചു

ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുക്കി ആരാധകൻ. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്.(Ardent fan builds temple for samantha ruth prabhu)
ആരാധകന്‍റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന്റെ ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
സാമന്ത ഏറ്റവും അവസാനം അഭിനയിച്ച ശാകുന്തളം എന്ന ചിത്രമാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ആരാധകന്‍ പറയുന്നത്. താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുടെ സിനിമ മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Ardent fan builds temple for samantha ruth prabhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here