ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവാനൊരുങ്ങി സുൽത്താൻ അൽ നെയാദി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവാനൊരുങ്ങി സുൽത്താൻ അൽ നെയാദി. സ്പേസ് വാക്ക് ഉടൻ നടക്കും. തയ്യാറെടുപ്പുകൾ പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് സുൽത്താൻ അൽ നെയാദി. ഇതിനായുളള തയാറെടുപ്പുകൾ അദ്ദേഹം പൂർത്തീകരിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. ( UAE’s Sultan Al Neyadi set to become 1st Arab astronaut to conduct spacewalk ).
Read Also: ബഹിരാകാശാത്ത് ‘നടക്കാനൊരുങ്ങി’ സുല്‍ത്താന്‍ അല്‍ നെയാദി; വീണ്ടും ചരിത്രനേട്ടത്തിലേക്ക് യുഎഇ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് നെയാദി സ്പേസ് വാക്ക് നടത്തുന്ന വിവരം അറിയിച്ചത്.
നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമായിരിക്കും അൽ നിയാദിയുടെ സ്പേസ് വാക്ക്. ബഹിരാകാശ നിലയത്തിൽ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തുനിന്ന് ഒരാൾ ആദ്യമായി ‘സ്പേസ് വാക്’ നടത്തുന്നു എന്ന റെക്കോഡും അൽ നിയാദിക്ക് ലഭിക്കും. യു.എസ്, റഷ്യ, യൂറോപ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ മാത്രമാണ് ബഹിരാകാശ നടത്തത്തിന് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
Story Highlights: UAE’s Sultan Al Neyadi set to become 1st Arab astronaut to conduct spacewalk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here