Advertisement

പൂരാവേശം വാനോളം…കണ്ണഞ്ചിപ്പിച്ച് കാതടപ്പിച്ച് പൂരം വെടിക്കെട്ട്

April 29, 2023
2 minutes Read
Fire works of Trissur Pooram

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ലഹരിയിലാണ് നാടുമുഴുവന്‍. നാനാദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ജാതിമത ഭേദമന്യേ പൂരപ്പറമ്പിലേക്ക് ഇരമ്പിയെത്തുന്നതിന് പിറകില്‍ ആഘോഷത്തിന്റെയും ആര്‍പ്പുവിളികളുടെയും കൂടിച്ചേരലിന്റെയും മനോഹാരിതയുണ്ട്.(Fire works of Trissur Pooram)

ആനകളും കുടമാറ്റവും പോലെ തൃശൂര്‍ പൂരമെന്നാല്‍ അതീവപ്രാധാന്യമുള്ളതാണ് വെടിക്കെട്ട്. കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യ നിറങ്ങളുടെ കൂട്ടില്‍ ഒരുതരി കനല്‍ കൊളുത്തി വിടുമ്പോള്‍ അത് ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. നിറങ്ങളുടെ ചിത്രങ്ങളാണ് പിന്നീടങ്ങോട്ട് കാണാനാകുക.

തൃശൂര്‍ പൂരവും വെടിക്കെട്ടും

സാമ്പിള്‍ വെടിക്കെട്ടോടെയാണ് പൂരപ്പറമ്പിലെ വെടിക്കെട്ട് ലഹരിക്ക് തുടക്കമാകുന്നത്. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. ശേഷം പാറമേക്കാവും തിരികൊളുത്തുന്നതോടെ വര്‍ണപ്പകിട്ടാര്‍ന്ന ആകാശപ്പൂരത്തിന് ആവേശമാകും.

സാമ്പിള്‍ വെടിക്കെട്ടിനും പകല്‍പ്പൂരത്തിനുമായി പാറമേക്കാവിനും തിരുവമ്പാടിക്കുംി ഇത്തവണ രണ്ടായിരും കിലോ വെടിമരുന്നാണ് പൊട്ടിക്കാന്‍ അനുമതിയുള്ളത്. പെസോയുടെ നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടുകള്‍ നടക്കുക.

സ്വരാജ് റൗണ്ടിന്റെ വടക്കുഭാഗത്ത് നിന്നാണ് തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തുന്നത്. പൂത്തിരിയായി കത്തിത്തുടങ്ങുന്ന മരുന്നുകള്‍ പതുക്കെ പൊട്ടിവിടര്‍ന്ന് കൂട്ടപ്പൊരിച്ചിലിന് വഴിമാറുന്ന കാഴ്ച അതിമനോഹരമാണ്. രണ്ടാമൂഴത്തില്‍ പാറമേക്കാവ് വിഭാഗം സ്വരാജ് റൗണ്ടിന്റെ തെക്കുഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരികൊളുത്തിത്തുടങ്ങുന്നു. ലഹരിയെന്നാല്‍ പൂരത്തിന്റെ ലഹരിയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന വര്‍ണവിസ്മയ കാഴ്ച.

Story Highlights: Fire works of Trissur Pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top