‘ഫ്രം ടോക്കിയോ വിത്ത് ലവ്’ 35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

ജപ്പാനിൽ വച്ച് 35-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം.’ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് നൽകുന്ന ചിത്രം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.(Mohanlal-Suchithra mohanlal 35th wedding anniversary)
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
മുപ്പത്തിയഞ്ചുവർഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹൻലാൽ ചിത്രത്തോടൊപ്പം കുറിച്ചു. ഇന്നലെയായിരുന്നു വിവാഹ വാർഷികം.മോഹൻലാലിന്റെ സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
‘പ്രിയപ്പെട്ട ലാൽ സാറിനും സുചി ചേച്ചിക്കും വിവാഹ വാർഷികത്തിൽ എന്റെയും കുടുംബത്തിന്റെയും ആശംസകൾ. ആയുരാരോഗ്യവും പ്രാർത്ഥനയും നേരുന്നു’, ആന്റണി പറഞ്ഞു.1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര.
Story Highlights: Mohanlal-Suchithra mohanlal 35th wedding anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here