‘അരിക്കൊമ്പനെ മയക്കുവെടിവച്ചത് വിഷമകരം, പ്രകൃതി പോലും സഹിക്കാതെ മഴയായി പെയ്തിറങ്ങി’; ഹർജിക്കാരൻ ട്വന്റിഫോറിനോട്

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചത് വിഷമകരമെന്ന് ഹർജിക്കാരൻ വിവേക് ട്വന്റിഫോറിനോട്. എന്നാൽ കുങ്കിയാന ആക്കാതെ അരിക്കൊമ്പനെ കാട്ടിൽ വിടുന്നതിൽ ആശ്വാസമുണ്ടെന്നും ഹർജിക്കാരൻ ട്വന്റിഫോറിനോട് പറഞ്ഞു. ( petitioner vivek about arikomban )
‘ഇത്രയും ഡോസ് മരുന്ന് കുത്തിവച്ചതിന്റെ പാർശ്വഫലം വരുംദിവസങ്ങളിലുണ്ടാകും. ചെറിയ ആനയായിരുന്നെങ്കിൽ ഇത്രയധികം ഡോസ് നൽകിയിരുന്നുവെങ്കിൽ മറ്റൊരു ആനയായിരുന്നുവെങ്കിൽ ചത്തുപോയേനെ. പ്രകൃതിക്ക് പോലും സഹിക്കാതെ മഴ പോലും പെയ്തിരുന്നു. മൃഗസ്‌നേഹികളായ ഒരുകൂട്ടം ആളുകളുടെ പ്രാർത്ഥനയാണ് അവസാനമായി പെയ്ത മഴ. പ്രദേശവാസികളുടെ ആശ്വാസം തികച്ചും താത്കാലികമാണ്. നാളെ രാവിലെ മുതൽ ചക്കക്കൊമ്പനും അരിക്കൊമ്പന്റെ കുടുംബവും അരിക്കൊമ്പനെ അന്വേഷിച്ച് ജനവാസ മേഖലയിലേക്ക് ഇറങ്ങും’- വിവേക് പറഞ്ഞു.
അരിക്കൊമ്പൻ ആരോഗ്യവാനായ കൊമ്പനായതുകൊണ്ട് പുതിയ ഇടത്ത് സംഘർഷങ്ങളുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വിവേക് എൻകൗണ്ടറിൽ പറഞ്ഞു. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കണമെന്ന് ഹർജിക്കാരൻ പറഞ്ഞു.
Story Highlights: petitioner vivek about arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here