Advertisement

അറബ് ചരിത്രത്തില്‍ പുതിയ അധ്യായം; ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയായി സുല്‍ത്താന്‍ നെയാദി

April 29, 2023
Google News 3 minutes Read
Sultan Neyadi became first Arab Astronaut to walk in space

അറബ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്ത് സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയെന്ന നേട്ടം നെയാദി സ്വന്തമാക്കി. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമായിരുന്നു അല്‍ നെയാദിയുടെ സ്‌പേസ് വാക്ക്.(Sultan Neyadi became first Arab Astronaut to walk in space)

ഇതോടെ ബഹിരാകാശ നിലയത്തിന് പുറത്ത് സ്‌പേസ് വാക്ക് നടത്തുന്ന പത്താമത്തെ രാജ്യമായി മാറിയിരിക്കുയാണ് യുഎഇ. യുഎഇ സമയം വൈകിട്ട് അഞ്ചരയോടെയാണ് സുല്‍ത്താന്‍ അല്‍ നെയാദി സ്‌പേസ് വാക്കിനായി ബഹിരാകാശ നിലയത്തിന് പുറത്തേക്ക് എത്തിയത്. സ്‌പേസ് വാക്കിന് നേതൃത്വം നല്‍കുന്ന സ്റ്റീഫന്‍ ബോവനൊപ്പമായിരുന്നു നെയാദിയുടെ സ്‌പേസ്ബ വാക്ക് ഹിരാകാശ നിലയത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ച കമ്യൂണിക്കേഷന്‍ ഹാര്‍ഡ്‌വെയര്‍ മാറ്റിസ്ഥാപിക്കുകയും അതോടൊപ്പം സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതുമുള്‍പ്പെടെയുളള പ്രവൃത്തികളില്‍ നയാദി പങ്കാളിയായി.

Read Also: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ സമുദ്ര ടൂറിസം വിസ ഏർപ്പെടുത്തിയേക്കും

ആറര മണിക്കൂറോളമാണ് നെയാദി പുറത്ത് ചിലവഴിച്ചത്. ഇതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജനെന്നതിന് പുറമേ ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തമില്ലാത്ത രാജ്യത്ത് നിന്ന് ഒരാള്‍ ആദ്യമായി സ്‌പേസ് വാക്ക് നടത്തിയെന്ന റെക്കോര്‍ഡും അല്‍ നെയാദി സ്വന്തമാക്കി.

Story Highlights: Sultan Neyadi became first Arab Astronaut to walk in space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here