‘കേരള സ്റ്റോറി’ തികച്ചും തെറ്റായ പ്രചാരവേല, കേരളീയ സമൂഹത്തെ അപായപ്പെടുത്താൻ ശ്രമം; എം.വി ഗോവിന്ദൻ

കേരള സ്റ്റോറി സിനിമ തികച്ചും തെറ്റായ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിനു ആശയതലം സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തിലുള്ള സിനിമ. നിഷേതാത്മക നിലപാട് സ്വീകരിച്ചുകൊണ്ട് കേരളീയ സമൂഹത്തെ അപായപ്പെടുത്താൻ ഉള്ള ശ്രമം.മതസൗഹാർദ്ദത്തെ തകർക്കാൻ ശ്രമിക്കുന്ന അതി ഗൗരവമുള്ള പ്രശ്നമായാണ് ഇതിനെ കാണുന്നത്. മൂന്നു സർവദേശീയ മതങ്ങൾ കേരളത്തെപ്പോലെ വിന്യസിക്കപ്പെട്ട മറ്റൊരു പ്രദേശം ലോകത്തെവിടെയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറി സിനിമയ്ക്ക് പ്രദർശന അനുമതി നിഷേധിക്കണോ എന്നുള്ളത് പരിശോധിക്കണം. നിരോധിച്ചത് കൊണ്ടോ നിഷേധിച്ചതു കൊണ്ടോ കാര്യമില്ല. എന്താണ് വേണ്ടതെന്ന് സർക്കാർ തീരുമാനിക്കണം. ഇതിനെതിരെ ജനങ്ങളുടെ മാനസികമായ പ്രതിരോധമാണ് ഉയർന്നു വരേണ്ടതെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
Read Also: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാർ നീക്കം; കേരള സ്റ്റോറി ബഹിഷ്കരിക്കണമെന്ന് സജി ചെറിയാൻ
റിലീസിന് മുമ്പ് തന്നെ വിവാദമായ ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം. ന്യൂനപക്ഷങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് സിനിമയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മുസ്‌ലിം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും അടക്കം സിനിമയ്ക്കെതിരെ പ്രതിഷേധം ഉയർത്തി.
Story Highlights: ‘The Kerala Story’ an attempt to destroy state’s communal harmony, M V Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here