ലൈംഗിക പീഡന പരാതി; ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ഗുസ്തി താരങ്ങളുടെ പരാതിയിൽ രണ്ട് എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Two FIR registered against Brij Bhushan Singh)
പ്രായപൂർത്തിയാകാത്തവരുടെ പരാതിയുമായി ബന്ധപ്പെട്ട് പോക്സോ നിയമപ്രകാരമാണ് എഫ്ഐആറുകളിലൊന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറ്റൊരു എഫ്ഐആർ മുതിർന്ന ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. രണ്ട് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
ബ്രിജ് ഭൂഷണതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ സുപ്രിംകോടതിയെ സമീപിച്ച് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കോടതിയുടെ പരിഗണന അർഹിക്കുന്നുണ്ടെന്നും സുപ്രിം കോടതി പറഞ്ഞു.
Read Also: അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; കപ്പലിൽ മലയാളിയും
അതേസമയം ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു. വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കോടതി എന്ത് തീരുമാനമെടുത്താലും സ്വാഗതം ചെയ്യുന്നു. സുപ്രിം കോടതി വിധിയിലും പോലീസ് അന്വേഷണത്തിലും വിശ്വസിക്കുന്നു എന്ന് ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് വ്യക്തമാക്കി.
Story Highlights: Two FIR registered against Brij Bhushan Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here