Advertisement

തൃശൂർ പൂരാവേശത്തിൽ അപർണാ ബാലമുരളി; പൂരത്തിനെത്താൻ സാധിച്ചതിൽ സന്തോഷമെന്ന് താരം

April 30, 2023
Google News 2 minutes Read
aparna balamurali thrissur pooram

തൃശൂർ നായ്ക്കനാലിലെ വീട്ടിൽ നിന്ന് തൃശൂർ പൂരാവേശത്തിൽ അപർണാ ബാലമുരളി. ഇക്കുറി തൃശൂർ പൂരത്തിന് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അപർണ ട്വന്റിഫോറിനോട് പറഞ്ഞു. ( aparna balamurali thrissur pooram )

‘പലപ്പോഴും ഷൂട്ട് കാരണം പൂരത്തിന് പങ്കെടുക്കാൻ സാധിക്കാറുണ്ടായിരുന്നില്ല. ഇക്കുറി പക്ഷേ അത് സാധിച്ചതിൽ സന്തോഷമുണ്ട്. കൂട്ടുകാരുടെ കല്യാണങ്ങളൊക്കെയുണ്ട്. പക്ഷേ പറയെടുപ്പ് കഴിഞ്ഞേ പോകുള്ളു’ അപർണാ ബാലമുരളി പറഞ്ഞു.

തൃശ്ശൂർ പൂരാവേശത്തിലാണ്. കണിമംഗലം ദേശത്തു നിന്നും ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ ഏഴുമണിയോടെ ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തി. ഇതിനു പിന്നാലെ ഘടക പൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രയാണം തുടങ്ങും. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കും. വൈകിട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുക.

Story Highlights: aparna balamurali thrissur pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here