ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം; ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ച് സംസ്ഥാന സർക്കാർ

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം; ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചു. ഇറാനിലെ ഇന്ത്യൻ അംബാസിഡർക്കാണ് കത്തയച്ചത്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയത്.
പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തു.
Read Also: അമേരിക്കൻ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; കപ്പലിൽ മലയാളിയും
ഒമാൻ തീരത്ത് നിന്നും അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് ഇറാൻ എണ്ണക്കപ്പൽ പിടികൂടിയത്. അന്താരാഷ്ട്ര തർക്കം ആരോപിച്ചാണ് അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ എന്ന കപ്പൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാത തുറമുഖത്തേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
Story Highlights: Iran seizes oil tanker, govt seek Indian ambassador help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here