Advertisement

അരികൊമ്പനെ ഉൾവനത്തിൽ തുറന്നു വിട്ടു, പരിശോധനയിൽ ആന ആരോഗ്യവാനാണ്; വനംവകുപ്പ്

April 30, 2023
Google News 2 minutes Read

അരികൊമ്പനെ തുറന്നു വിട്ടതായി വനംവകുപ്പ് അധികൃതർ. പുലർച്ചെയാണ് ആനയെ ഉൾപ്രദേശത്ത് തുറന്നു വിട്ടു. പരിശോധനയിൽ ആന ആരോഗ്യവാനാണ്. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ല. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു തുടങ്ങി അധികൃതർ വ്യക്തമാക്കി. അതേസമയം അരിക്കൊമ്പൻ കാട്ടാനയുമായി പോയ ദൗത്യസംഘം ഉൾകാട്ടിൽ തുടരുകയാണ് . രാത്രി രണ്ടുമണിയോടെ മേദകാനത്താണ് ആനയെ ഇറക്കിയത്. ആനയുടെ ആദ്യ ചലനങ്ങൾ സംഘം നിരീക്ഷിക്കും.

കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക.

ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാ​ഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.

Read Also: അരികൊമ്പൻ ശങ്കരപാണ്ഡ്യൻമേട്ടിൽ; നാളെ ആനയെ ഓടിച്ച് താഴെ ഇറക്കും

11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

Story Highlights: Mission Arikomban successful, shifted to Periyar Tiger Reserve

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here