കഠിനമായ തലവേദനയോ? കാരണങ്ങള്‍ ഇവയുമാകാം

വളരെ കഠിനമായ തലവേദന വരുമ്പോള്‍ അത് എങ്ങനെയെങ്കിലും മാറാനാണ് എല്ലാവരും കാത്തിരിക്കുക. ഇതിനായി വേദനസംഹാരികളും മറ്റും പലരും കഴിക്കാറുണ്ട്. എന്നാല്‍ തലവേദന ശരീരം തരുന്ന ചില ലക്ഷണങ്ങളോ സൂചനകളോ ആകാം. തലവേദനയുണ്ടാകാനുള്ള ചില കാരണങ്ങളായി ഹാര്‍വാര്‍ഡ് ഹെല്‍ത്ത് ലെറ്റര്‍ ക്രോഡീകരിക്കുന്ന ഏഴ് കാര്യങ്ങള്‍ അറിയാം…. (Top 7 reasons you have a headache)
മാനസിക പിരിമുറുക്കം
മാനസിക പിരിമുറുക്കം തോളിലേയും കഴുത്തിലേയും പേശികള്‍ മുറുകാന്‍ കാരണമാകുന്നു. ഇത് തലച്ചോര്‍ തലവേദനയായി മനസിലാക്കും.
ഭക്ഷണശീലം
ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങളും ചെന്നിക്കുത്തിന് കാരണമാകും. ചോക്ലേറ്റുകള്‍, സിട്രസ് പഴങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഉള്ളി മുതലായവ ചിലരില്‍ രൂക്ഷമായ തലവേദനയുണ്ടാക്കും.
മദ്യപാനം
മദ്യപാനം തലവേദന ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. മദ്യപാനത്തിന്റെ അളവും മദ്യത്തിന്റെ സ്വഭാവവും അനുസരിച്ച് ഓരോരുത്തര്‍ക്കും ഇതിന്റെ തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അന്തരീക്ഷം
നിങ്ങളുടെ മുറിയിലെ ലൈറ്റിംഗ്, തണുപ്പ്, ചൂട്, ഹ്യുമിഡിറ്റി, രൂക്ഷമായ ചില മണങ്ങള്‍, പുക, പൊടി എന്നിവയെല്ലാം ചെന്നിക്കുത്തിന് കാരണമാകാം. ഇവയെ കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് സ്ഥിരമായി വരുന്ന തലവേദന കുറയ്ക്കാന്‍ സഹായിക്കും.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയും ഉറക്കത്തിലെ ക്രമവ്യത്യാസങ്ങളും വല്ലാതെ തലവേദനയുണ്ടാക്കാം. കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്‍ക്കാന്‍ പരിശ്രമിക്കണം.
കാപ്പി
സാധാരണയായി നിങ്ങള്‍ കാപ്പി കുടിയ്ക്കുന്ന ശീലമുള്ളയാളാണെങ്കില്‍ പെട്ടെന്ന് ആ ശീലം ഉപേക്ഷിക്കുന്നത് രൂക്ഷമായ തലവേദനയ്ക്ക് കാരണമാകാം. ഹൃദയമിടിപ്പിനൊപ്പം പെട്ടെന്ന് രക്തധമിനികള്‍ ചെറുതായി വീര്‍ത്തുവരുന്നതാണ് ഈ രൂക്ഷമായ തലവേദനയ്ക്ക് കാരണമാകുന്നത്. പടിപടിയായി വേണം കാപ്പി കുടിയ്ക്കാനുള്ള ശീലം ഉപേക്ഷിക്കാന്‍.
ഹോര്‍മോണുകള്‍
ഈസ്ട്രജന്‍ ഹോര്‍മോണിന്റെ വ്യതിയാനം സ്ത്രീകളില്‍ ചെന്നിക്കുത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് കടുത്ത തലവേദന വരാനുള്ള സാധ്യത കൂടുതലാണ്.
Story Highlights: Top 7 reasons you have a headache
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here