Advertisement

എ.ഐ ക്യാമറ വിവാദം; എസ്ആർഐറ്റി, ഊരാളുങ്കൽ എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ട്രോയിസ് മേധാവി ടി. ജിതേഷ്

April 30, 2023
Google News 2 minutes Read
trois infotech md t jithesh on AI camera project

എ.ഐ ക്യാമറാ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദ ബന്ധങ്ങൾ സമ്മതിച്ച് ട്രോയിസ് ഇൻഫോടെക് മേധാവി. SRIT, ഊരാളുങ്കൽ എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്ന് ട്രോയിസ് മേധാവി ടി. ജിതേഷ് പറഞ്ഞു. ഊരാളുങ്കലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

UlCCS -SRIT സംയുക്ത കമ്പനിയുടെ ഡയറക്ടറും SRITയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നുവെന്ന് ജിതേഷ്. നിലവിൽ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് SRITയുമായി സഹകരിക്കുന്നുണ്ടെന്നും ജിതേഷ് വ്യക്തമാക്കി.

എഐ ക്യാമറയ്ക്കു സാങ്കേതിക സഹായം നൽകുന്നത് ട്രോയിസ് കമ്പനി എന്നായിരുന്നു SRIT അറിയിച്ചിരുന്നത്. കേരളത്തിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഇടപാടിൽ കെൽട്രോണിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും കെൽട്രോണിനെതിരായ ആക്ഷേപം അന്വേഷിക്കുന്നത്. ടെൻഡർ ഡോകുമെൻ്റ് പ്രകാരമാണ് ഉപകരാറുകൾ നൽകിയതെന്നും ടെൻഡർ അടക്കമുള്ള നടപടികൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ ​ഗതിയിൽ ഉപകരാറുകൾ നൽകുന്നത് ഗതാഗത വകുപ്പിനെ അറിയിക്കേണ്ടതില്ല. സേഫ് കേരളയിൽ നല്ല മുന്നേറ്റം കേരളത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നേകാൽ ലക്ഷം നിയമ ലംഘനങ്ങളുടെ കുറവ് ഏഴ് ദിവസം കൊണ്ട് ഉണ്ടായെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. എ.ഐ ക്യാമറാ വിവാദത്തിൽ കെൽട്രോണിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുകയാണ്. ഫെസിലിറ്റി മാനേജ്മെൻ്റിനായി 81 കോടി രൂപ മാറ്റിയെന്ന കെൽട്രോൺ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിട്ടുണ്ട്. ഒരു ക്യാമറയ്ക്ക് 4 ലക്ഷം രൂപ ചിലവായെന്ന വാദവും തെറ്റെന്ന് രേഖകൾ തെളിയിക്കുന്നു.

ക്യാമറ പദ്ധതിക്കായി 232 കോടി രൂപ ചെലവായെന്ന സർക്കാർ വാദവും പൊളിയുകയാണ്. സേഫ് കേരളയുടെ ഈ പദ്ധതിക്കായി 151 കോടി മാത്രമാണ് ചെലവായതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 151 കോടിക്ക് പുറമേ 81 കോടി രൂപ കുടി ഫെസിലിറ്റി മാനേജ്മെൻ്റിന് മാറ്റി എന്നായിരുന്നു കെൽട്രോൺ നിലപാട്. എന്നാൽ ഫെസിലിറ്റി മാനേജ്മെൻറ് ഉൾപ്പെടെയാണ് 151 കോടിക്ക് എസ്ആർഐ റ്റിക്ക് കരാർ നൽകിയത്. കൺട്രോൾ റൂം സംവിധാനം ഉൾപ്പെടെ സജ്ജമാക്കിയതും ഇതേ 151 കോടി രൂപയിൽ നിന്നാണ്. ഇതിൽനിന്നുള്ള ലാഭത്തിന്റെ 60% പ്രസാഡിയോക്കെന്നും കരാറിൽ പറയുന്നു.

Story Highlights: trois infotech md t jithesh on AI camera project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here