കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
കോയമ്പത്തൂർ കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിതയുടെ (36) ദേഹത്ത് ഭർത്താവ് ശിവകുമാർ ആസിഡ് ഒഴിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് സംഭവമുണ്ടായത്.
ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
മലയാളികളായ ഇരുവരും വർഷങ്ങൾക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയതാണ്. ലോറി ഡ്രൈവറാണ് ശിവകുമാർ.
Story Highlights: Woman dies days after being attacked with acid by her husband
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here