‘ഹിന്ദുവികാരത്തിന് മേലുള്ള ആക്രമണം’: യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ കാളി ട്വീറ്റിൽ പ്രതിഷേധം

കാളി ദേവിയെ ചിത്രീകരിക്കുന്ന യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റർ വിവാദത്തിൽ. ലോകമെമ്പാടുമുള്ള ഹൈന്ദവ വികാരങ്ങൾക്ക് മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുക്രൈൻ പ്രതിരോധമന്ത്രാലയം ‘വർക്ക് ഓഫ് ആർട്ട്’ എന്ന തലക്കെട്ടോടെ ചിത്രങ്ങൾ പങ്കുവച്ചത്. സംഭവം വിവാദമായതോടെ ട്വീറ്റ് പ്രതിരോധ മന്ത്രാലയം പിൻവലിച്ചിരുന്നു. (‘Assault on Hindu sentiments’: protest over Ukraine defence ministry’s Kali tweet)
യുക്രൈൻ സർക്കാരിൻ്റെ യഥാർത്ഥ മുഖമാണ് ചിത്രങ്ങൾ തെളിയിക്കുന്നത്. ഒരു വിദേശ സർക്കാരും രാജ്യവും ചെയ്യാത്ത വിധത്തിൽ കാളി ദേവിയെ യുക്രൈൻ പരിഹസിച്ചു. യുക്രൈൻ മന്ത്രാലയത്തിന്റെ നടപടി അറപ്പുളവാക്കുന്നതാണെന്ന് ഗുപ്ത ആരോപിച്ചു. യുക്രെയ്ൻ വിദേശകാര്യ സഹ മന്ത്രി എമിൻ ധപറോവ ഇന്ത്യയിൽ വന്ന് ദിവസങ്ങൾക്ക് ശേഷമാണിത്.
2022 ഫെബ്രുവരിയിൽ കീവിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ ഉയർന്ന റാങ്കുള്ള യുക്രൈനിയൻ ഉദ്യോഗസ്ഥയായിരുന്നു അവർ.
Story Highlights: ‘Assault on Hindu sentiments’: protest over Ukraine defence ministry’s Kali tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here