പെൺകുട്ടികളുടെ ഫ്ലാറ്റിൽ ഒളികാമറ; ഫ്ലാറ്റുടമ പിടിയിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ പെൺകുട്ടികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ ഒളികാമറ സ്ഥാപിച്ച ഫ്ലാറ്റ് ഉടമ പിടിയിൽ. രാജ് സോണിയുടെ മകൻ കനയ്യ ലാൽ (36) ആണ് ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയത്.
പഠനാവശ്യത്തിനായി ഉദയ്പൂരിൽ എത്തി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച മൂന്ന് യുവതികൾക്കാണ് ദുരനുഭവമുണ്ടായത്. ഇവർ താമസിച്ച ഫ്ലാറ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതബന്ധം തകരാറിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തകരാർ പരിഹരിക്കാനായി എത്തിയ ഇലക്ട്രീഷ്യനാണ് ശുചിമുറിയിലും പെൺകുട്ടികൾ താമസിച്ചിരുന്ന മുറികളിലും സ്ഥാപിച്ചിരുന്ന ഒളികാമറകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോണി പിടിയിലായത്.
യുവതികൾ അവധിക്കാലം ആഘോഷിക്കാനായി നാട്ടിൽ പോയ വേളയിലാണ് ഇയാൾ ഫ്ലാറ്റിലെത്തി കാമറകൾ സ്ഥാപിച്ചത്. വൈഫൈ സംവിധാനത്തിനായി സ്ഥാപിച്ചിരുന്ന റൗട്ടർ വഴി മുറികളിലെ ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈലിലേക്ക് പകർത്തിയിരുന്നു. സി.സി.ടി.വി, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വ്യാപാരിയാണ് സോണിയെന്നും ഒളികാമറ സ്ഥാപിക്കുന്നതിൽ ഇയാൾക്ക് വൈദഗ്ധ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: Flat Owner Install Spy Camera On Bathroom And Bedroom Of Girls Udaipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here