ആനപ്പുറത്തേറി മെസി; ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട; വെടിക്കെട്ട് ഉടൻ; 24ൽ തത്സമയം കാണാം

തൃശൂർ പൂരത്തിന്റെ മത്സരക്കുടമാറ്റം അവസാനിച്ചു. തൃശൂർ പൂരം മല്‍സരക്കുടമാറ്റത്തിൽ തിളങ്ങി മെസിക്കുട. ഇനി പൂരം വെടിക്കെട്ടാണ്. പുലർച്ചെ 3 മുതൽ 24ൽ തത്സമയം കാണാം.(Lionel Messi umbrella in Thrissur Pooram)
പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാൽ തിരുവമ്പാടി ഇക്കുറി ഒരു പടി മുന്നിൽ നിന്നു. മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ കുട.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായി എത്തിയതായിരുന്നു തിരുവമ്പാടിയുടെ വേറിട്ട കുട. തൃശൂർ പൂരത്തിന് അലങ്കാരമായി മെസി കുടയും ഉയർന്നത് ആരാധാകരെ ആവേശത്തിലാക്കി. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയങ്ങൾ കാണാൻ കാത്തിരിക്കുകയാണ് തേക്കിൻകാട് മൈതാനത്തെ ജനസാഗരം.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനെത്തിയ തെച്ചികോട്ട് കാവ് രാമചന്ദ്രന് ആരാധകരുടെ വൻ വരവേൽപ്പാണ് ലഭിച്ചത്. ആർപ്പുവിളികളോടെയാണ് പൂരപ്രേമികൾ രാമനെ വരവേറ്റത്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമൻ പോകുന്ന വഴിയിലുടനീളം നീണ്ട ആൾക്കൂട്ടം പ്രകടമായിരുന്നു.
നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയപ്പോൾ അവിടം ജനനിബിഡമായിരുന്നു. ആരാധകർ ചുറ്റും നിരന്നതോടെ പാണ്ടിമേളത്തോടെ പൂരാവേശം രാമനൊപ്പം കൊട്ടിക്കയറുകയായിരുന്നു. തെക്കേ ഗോപുരത്തിലൂടെ രാമചന്ദ്രൻ കുറ്റൂർദേശത്തേക്ക് മടങ്ങുമ്പോഴും കാത്തുനിന്നത് ജനസാഗരമായിരുന്നു.
Story Highlights: Lionel Messi umbrella in Thrissur Pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here