പ്രണയാഭ്യർഥന നിരസിച്ചു; വർക്കലയിൽ 16 കാരിയെ റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു

പ്രണയാഭ്യർഥന നിരസിച്ചതിന് വർക്കലയിൽ 16 കാരിയായ വിദ്യാർത്ഥിനിയെ യുവാവ് റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വർക്കല വെട്ടൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവ് മർദിച്ചത്.(Love proposal rejected girl beaten up on the road)
നിരന്തരമായി ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുടെ പേരിൽ ശല്യം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി ബസ്സിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ യുവാവ് കൂടെ കയറുകയും വിദ്യാർത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തു. തുടർന്ന് പ്രണയാഭ്യർഥന നടത്തുകയായിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
പ്രണയം നിഷേധിച്ച വൈരാഗ്യത്താൽ പെൺകുട്ടി വെട്ടൂർ ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാൾ റോഡിൽ തടഞ്ഞ് നിർത്തി മർദിച്ചത്. പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്.
പെണ്കുട്ടി നിലവിളിക്കുകയും നാട്ടുകാർ ഓടി കൂടുകയും ചെയ്‌തെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വർക്കല തലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ കൂടി യുവവിന്മേൽ ചുമത്തിയിട്ടുണ്ട്.
Story Highlights: Love proposal rejected girl beaten up on the road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here