Advertisement

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

May 2, 2023
3 minutes Read
Arrest at Idukki

ഇടുക്കി കാഞ്ചിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Old Man Arrested in Idukki for Molesting Minor Girl

കാഞ്ചിയാർ കക്കാട്ടുകട മീനത്തേതിൽ അനിൽകുമാറാണ് കേസിലെ പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിൻറെ സുഹൃത്താണ് അനിൽകുമാർ. സുഹൃത്തിനെ കാണാൻ എന്ന വ്യാജനെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം ഇതിനായി പ്രതി തിരഞ്ഞെടുത്തു.

Read Also: ചൂതാട്ടം; ഇഡിയുടെ നോട്ടപ്പുള്ളിയായ ചികോട്ടി പ്രവീൺ അടക്കം 83 ഇന്ത്യക്കാർ തായ്ലൻഡിൽ അറസ്റ്റിൽ

അനിൽകുമാറിന്റെ ഉപദ്രവം രൂക്ഷമായതോടെ പെൺകുട്ടി മാതാപിതാക്കളെ കാര്യമറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കട്ടപ്പന പോലീസിൽ പരാതിപ്പെട്ടു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിൽ ആണ്.

Story Highlights: Old Man Arrested in Idukki for Molesting Minor Girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top