വനിതാ ചാമ്പ്യൻസ് ലീഗ്; ഫൈനലിൽ ബാഴ്‌സലോണയ്ക്ക് വോൾഫ്സ്ബർഗ് എതിരാളികൾ

വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ജർമൻ ക്ലബ് വോൾഫ്സ്ബർഗ്. ഇന്ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയറ്ജ്ജിൽ; നടന്ന മത്സരത്തിൽ ആഴ്‌സണൽ വനിതകളെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചതിനാൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ പകരക്കാരിയായി എത്തിയ പൗളിനെ ബ്രെമെറാണ് വോൾഫ്സ്ബർഗിനായി വിജയഗോൾ നേടിയത്. ആഴ്സണലിനായി മുന്നേറ്റ താരം സ്റ്റീന ബ്ലാക്‌സ്റ്റീനിയൂസ്, ജെന്നിഫർ ബീറ്റിയ എന്നിവർ ഗോൾ നേടി. പൗളിനെ ബ്രെമെറിനെ കൂടാതെ, അലക്സാണ്ട്ര പോപ്പ്, ജിൽ റൂഡ് എന്നിവരാണ് വോൾഫ്സ്ബർഗിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഫൈനൽ സ്പാനിഷ് ലീഗ് ജേതാക്കളായ ബാഴ്സലോണയാണ് എതിരാളികൾ. UWCL Final Barcelona Women vs Wolfsburg Women
ശക്തരായ ചെൽസിയെ ഇരുപാദങ്ങളുമായി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്ക് കടന്നത്. 2020 – 21 സീസണിലാണ് ബാഴ്സലോണയുടെ വനിതാ ടീം ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഫൈനലിലെത്തിയ ബാഴ്സ ഫ്രഞ്ച് ക്ലബ് ലിയോണിനോട് പരാജയപ്പെടുകയായിരുന്നു. വോൾഫ്സ്ബർഗിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു ബാഴ്സ കഴിഞ്ഞ സീസണിൽ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ലീഗിലെ ഇതുവരെയുള്ള മുഴുവൻ മത്സരങ്ങളും വിജയിച്ച് അഞ്ച മത്സരങ്ങൾ ബാക്കി നിൽക്കെ 78 പോയിന്റുകൾ നേടിയാണ് ബാഴ്സ വനിതാ ടീം ഈ സീസണിൽ സ്പാനിഷ് ലീഗ് ജേതാക്കളായത്. അടിച്ചത് 108 ഗോളുകൾ വഴങ്ങിയതാവട്ടെ അഞ്ചെണ്ണം മാത്രവും.
Read Also: ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം
കഴിഞ്ഞ വർഷം സെമി ഫൈനലിൽ ബാഴ്സയോട് ഏറ്റ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യമാണ് വോൾഫ്സ്ബർഗിനുള്ളത്. ജർമൻ ഫുട്ബോളിൽ ഏറ്റവും ശക്തരായ വനിതാ ടീമാണ് വോൾഫ്സ് ബർഗിന്റേത്. 2013 ലും 14 ലും ചാമ്പ്യൻസ് ലീഗ് നേടിയ ടീം ഈ സീസണിൽ ജർമൻ ലീഗിൽ ബെർനായ് കിരീട പോരാട്ടത്തിലാണ്. ജൂൺ 3 ണ് നെതെർലാന്റിലെ ഫിലിപ്സ് സ്റ്റേഡിയത്തിലാണ് ഫൈനൽ.
Story Highlights: UWCL Final Barcelona Women vs Wolfsburg Women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here