സമരത്തിന് പിന്തുണ; വാക്കുകൾ വളച്ചൊടിച്ചെന്ന് പിടി ഉഷ അറിയിച്ചതായി ബജ്റംഗ് പുനിയ

തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകുന്നതായും ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷന്റെ പ്രസിഡന്റും രാജ്യസഭാ എംപിയുമായ പിടി ഉഷ അറിയിച്ചതായി ഗുസ്തി താരം ബജ്റംഗ് പുനിയ. ഗുസ്തി ഫെഡറേഷൻ പ്രെസിഡന്റ് ബ്രിജ് ഭൂഷണെതിരെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഇന്ന് പിടി ഉഷ സന്ദർശിച്ചിരുന്നു. Bajrang Punia Says PT Usha Stands with Wrestlers in Protest
ഇന്ത്യൻ ഒളിംപിക്ക് അസോസിയേഷൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗുസ്തി താരം ബജ്റംഗ് പുനിയയാണ് ഉഷ താരങ്ങൾക്ക് പിന്തുണ നൽകിയതായി അറിയിച്ചത്. തന്റെ വാക്കുകൾ വളച്ചൊടിച്ചതായും അവർ പറഞ്ഞതായി ബജ്‌രംഗ് പൂനിയ കൂട്ടിച്ചേർത്തു. സമരസ്ഥലത്ത് ഗുസ്തിക്കാർക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ച പി ടി ഉഷ മാധ്യമങ്ങളോട് പ്രതികരണം നടത്തിയില്ല.
Read Also: ഗുസ്തി താരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ; പിന്നാലെ വാഹനം തടഞ്ഞു
ഇതിനിടെ, സമരവേദിയിൽ നിന്നും മടങ്ങുമ്പോൾ ജന്തർ മന്തറിലെ വേദിയുടെ പുറത്തു നിന്നിരുന്ന ഒരാൾ ഉഷയുടെ വാഹനം തടഞ്ഞിരുന്നു. പ്രതിഷേധമുണ്ടാവാൻ സാധ്യതയുള്ളതിനാൽ സമര വേദിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങൾ ഒളിമ്പിക്ക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ നേരത്തെ പ്രതികരണം നടത്തിയത്.
Story Highlights: Bajrang Punia Says PT Usha Stands with Wrestlers in Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here