Advertisement

ഭാവി തീരുമാനിക്കുന്നത്, വോട്ട് ചെയ്യാൻ പോകുന്ന യുവതലമുറ; ബിജെപി കർണാടകയെ നമ്പർ വൺ ആക്കി മറ്റും; പ്രധാനമന്ത്രി

May 3, 2023
3 minutes Read
Congress Enemy Of Peace In Karnataka, Protects Terror Mastermind

കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാർട്ടി ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നുവെന്ന് ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.(Congress Enemy Of Peace In Karnataka, Protects Terror Mastermind)

കോൺഗ്രസാണ് കർണാടകയിലെ സമാധാനത്തിന്റെ ശത്രു. കർണാടകയിൽ അസ്ഥിരതയുണ്ടായാൽ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. അവർ വികസനത്തിന്റെയും ശത്രുക്കളാണ്. കോൺഗ്രസ് പ്രീണനത്തിന്റെ ഭാഗമായി തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണ്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നവരാണ് കർണാടകയുടെ ഭാവി തീരുമാനിക്കുന്നത്. വോട്ട് ചെയ്യാൻ പോകുന്ന യുവതലമുറ ചിന്തിക്കണം. നിങ്ങൾക്ക് മികച്ച കരിയർ നൽകാൻ, നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട ജോലി നൽകാനൊന്നും കോൺഗ്രസിന് കഴിയില്ല. ബി.ജെ.പി കർണാടകയെ നമ്പർ വൺ ആക്കി മാറ്റുമെന്നും മോദി പറഞ്ഞു.

Story Highlights: Congress Enemy Of Peace In Karnataka, Protects Terror Mastermind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top