15 വയസുകാരൻ ഓടിച്ച വാഹനമിടിച്ച് 11 വയസുകാരി മരിച്ചു

15 വയസുകാരനായ ബാലൻ ഓടിച്ച വാഹനമിടിച്ച് 11 വയസുകാരിയായ പെൺകുട്ടി മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. തിങ്കളാഴ്ച നല്ലൂരിനു സമീപം, കാറിൽ സ്കൂളിലേക്ക് പോവുകയായിരുന്ന 15 വയസുകാരൻ്റെ കാറാണ് നിയന്ത്രണം വിട്ട് പെൺകുട്ടിയെ ഇടിച്ചു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇടിച്ചത്. ആൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
തേനി സ്വദേശികളായ ആദിനാരായണൻ്റെയും ഗോമതിയുടെയും മകളാണ് മരിച്ച ദീപിക. സ്കൂൾ അവധിയായിരുന്നതിനാൽ ഇവരുടെ മൂന്ന് മക്കളും പിതാവിൻ്റെ റെസ്റ്റോറൻ്റിൽ പോവാറുണ്ടായിരുന്നു. ഇങ്ങനെ ദീപിക റെസ്റ്റോറൻ്റിലേക്ക് പോകുന്നതിനിടെയാണ് കുട്ടി കാറിടിച്ച് മരിച്ചത്. തുടർന്ന് കോപാകുലരായ നാട്ടുകാർ ഓടിക്കൂടി ഡ്രൈവറെ മർദിക്കാനൊരുങ്ങിയപ്പോൾ ഡ്രൈവർ സീറ്റിൽ ആൺകുട്ടിയെ കണ്ടു. നാട്ടുകാർ പിന്നീട് കുട്ടിയെ പൊലീസിൽ ഏല്പിച്ചു.
Story Highlights: Girl Dead Boy Driving Car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here