Advertisement

കുടുംബശ്രീ അംഗങ്ങൾക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ, വാർഷിക പ്രീമിയം 174 രൂപ; എം.ബി രാജേഷ്

May 3, 2023
2 minutes Read
Insurance coverage for Kudumbashree members mb rajesh

കുടുംബശ്രീ അംഗങ്ങൾക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. പദ്ധതിയിൽ 11 ലക്ഷത്തിലധികം വനിതകൾ ഇതിനോടകം അംഗങ്ങളായിക്കഴിഞ്ഞു. 18 മുതൽ 74 വയസ് വരെയുള്ള വനിതകൾക്ക് ഇതിൽ അംഗങ്ങളാവാമെന്നും 174 രൂപയാണ് വാർഷിക പ്രീമിയമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ബ്രഹ്മപുരം മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് യോഗം ചേരും. വ്യവസായ മന്ത്രി പി. രാജീവും പങ്കെടുക്കും. മാലിന്യ നീക്കത്തിനു നടപടിയെടുത്തിട്ടുണ്ട്. വസ്തു നികുതി കുറയ്ക്കുമെന്നു ചിലർ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. ഇത് അഞ്ചു ശതമാനം മാത്രമാണ് വർധിപ്പിച്ചത്. 25 ശതമാനം വർധനവായിരുന്നു ശുപാർശ ചെയ്തിരുന്നത്.

ഏപ്രിൽ 10 നു മുൻപ് അപേക്ഷിച്ചവരിൽ നിന്ന് കൂടിയ നിരക്ക് ഈടാക്കരുതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. പുതുക്കിയ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Insurance coverage for Kudumbashree members mb rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top