സിഐസി സമിതികളിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു; രാജി സന്നദ്ധതയുമായി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാർ

സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. സമസ്തയുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി നീക്കമെന്നറിയുന്നു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സി.ഐ.സി ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി കഴിഞ്ഞ ദിവസം സി.ഐ.സി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സി.ഐ.സിയിൽനിന്ന് ഹകീം ഫൈസിയുടെ രാജി അംഗീകരിക്കുന്നതിനുള്ള നിയമ, സാങ്കേതിക തടസ്സങ്ങൾ നീക്കിയതിനെ തുടർന്നാണ് രാജി അംഗീകരിച്ചത്. നിലവിലെ ജോയന്റ് സെക്രട്ടറി ഹബീബുല്ല ഫൈസി പള്ളിപ്പുറമാണ് പുതിയ ജനറൽ സെക്രട്ടറി.
സമസ്തയുടെ നയങ്ങൾക്ക് വിരുദ്ധമായാണ് സിഐസി പ്രവർത്തിക്കുന്നത് എന്നാണ് സമസ്ത നേതാക്കളുടെ വാദം. രാഷ്ട്രീയമായി കൂടി ബാധിക്കുന്ന വിഷയമായതിനാൽ കരുതലോടെയാണ് സാദിഖ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗും മുന്നോട്ട് നീങ്ങുന്നത്.
Story Highlights: Jifri Muthukkoya Thangal resigns from CIC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here