Advertisement

സൗദി സന്ദർശനത്തിന് പിന്നാലെ മെസിയെ പിഎസ്ജി സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്

May 3, 2023
Google News 3 minutes Read
Lionel Messi hit with TWO-WEEK suspension without pay by PSG says reports

സൗദി സന്ദർശനത്തിന് പിന്നാലെ ലയണൽ മെസ്സിയെ പിഎസ്ജി രണ്ടാഴ്ചക്കാലത്തേക്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് മെസിക്ക് ക്ലബ്ബിനൊപ്പം കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. കൂടാതെ ഈ കാലയളവിൽ മെസിക്ക് തന്റെ പ്രതിഫലവും ലഭിക്കില്ലെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. മെയ് 13ന് നടക്കുന്ന മത്സരത്തിലും മെസിയ്ക്ക് കളിയ്ക്കാൻ സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (Lionel Messi hit with TWO-WEEK suspension without pay by PSG says reports)

തിങ്കളാഴ്ച സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനെത്താത്തതാണ് പിഎസ്ജി മെസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സൗദി ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസിയും കുടുംബവും സൗദി സന്ദർശിച്ചത്.

Read Also: സൗദിയുടെ പച്ചപ്പ് ആസ്വദിക്കാൻ മെസി എത്തി; ഇത്തവണ എത്തിയത് കുടുംബത്തോടൊപ്പം

ഒരു വർഷം മുമ്പുള്ള സന്ദർശനത്തിൽ മെസി ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സൗദിയിലേയ്ക്ക്‌ എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് മെസി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു. ‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? സാധിക്കുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു’എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Story Highlights: Lionel Messi hit with TWO-WEEK suspension without pay by PSG says reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here