പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപികരിച്ചു
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപികരിച്ചു. കേരള പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻറ് ബോർഡിന് സർക്കാർ രൂപം നൽകി. പുതിയ ബോർഡിന് കീഴിൽ, പിഎസ്‌സി വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികയിലേക്കാണ് നിയമനം.
കെഎസ്ഐഡിസി, കെഎംഎംഎൽ, കെഎസ്ഇബി, ബിവറേജസ് കോർപ്പറേഷൻ, കെഎസ്എഫ്ഇ തുടങ്ങി അമ്പതോളം സ്ഥാപനങ്ങളിൽ ഇപ്പോൾ നിയമനം പി.എസ്.സി വഴിയാണ് നടത്തുന്നത്. എന്നാൽ, പുതിയ ബോർഡ് നിലവിൽ വരുന്നത് വഴി വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനം നടത്താത്ത തസ്തികകളിലേക്ക് റിക്രൂട്ട്മെൻറ് ബോർഡ് വഴി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.
എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാവും പുതിയ ബോര്‍ഡും നിയമനങ്ങള്‍ നടത്തുക. എന്നാല്‍ അപേക്ഷകരുടെ എണ്ണം 50ല്‍ താഴെയാണെങ്കില്‍ അഭിമുഖം മാത്രമാവും നടത്തുക. നിലവില്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വയം നടത്തുന്ന നിയമനങ്ങളില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നാല് വര്‍ഷം വരെയോ 65 വയസ് തികയുന്നതുവരെയോ ആണ് അംഗങ്ങളുടെ കാലാവധി.
Story Highlights: Special Recruitment Board constituted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here