Advertisement

പ്രതിഷേധത്തിനു പിന്നാലെ കാളി ദേവിയുടെ ചിത്രം പിൻവലിച്ചു; മാപ്പപേക്ഷിച്ച് യുക്രൈൻ

May 3, 2023
Google News 1 minute Read

കാളി ദേവിയുടെ ചിത്രം പിൻവലിച്ച് യുക്രൈൻ പ്രതിരോധ മന്ത്രാലയം. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്ന ചിത്രമാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം നീക്കിയത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ചിത്രം നീക്കിയത്. ഇതോടെ സംഭവത്തിൽ യുക്രൈൻ വിദേശകാര്യ ഉപമന്ത്രി എമിൻ ധപറോവ ഖേദം പ്രകടിപ്പിച്ചു.

കാളി ദേവിയെ വികലമായി ചിത്രീകരിച്ചതിൽ യുക്രൈൻ ഖേദിക്കുന്നു എന്ന് വിദേശകാര്യ ഉപമന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രാലയം കാളി ദേവിയെ വികലമായി ചിത്രീകരിച്ചതിൽ യുക്രൈൻ ഖേദിക്കുന്നു. അതുല്യമായ ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നു. ഇന്ത്യയുടെ പിന്തുണയെ വളരെയധികം വിലമതിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകമെമ്പാടുമുള്ള ഹൈന്ദവ വികാരങ്ങൾക്ക് മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് യുക്രൈൻ പ്രതിരോധമന്ത്രാലയം ‘വർക്ക് ഓഫ് ആർട്ട്’ എന്ന തലക്കെട്ടോടെ ചിത്രങ്ങൾ പങ്കുവച്ചത്.

യുക്രൈൻ സർക്കാരിൻ്റെ യഥാർത്ഥ മുഖമാണ് ചിത്രങ്ങൾ തെളിയിക്കുന്നത്. ഒരു വിദേശ സർക്കാരും രാജ്യവും ചെയ്യാത്ത വിധത്തിൽ കാളി ദേവിയെ യുക്രൈൻ പരിഹസിച്ചു. യുക്രൈൻ മന്ത്രാലയത്തിന്റെ നടപടി അറപ്പുളവാക്കുന്നതാണെന്ന് ഗുപ്ത ആരോപിച്ചു.

Story Highlights: ukraine kali tweet apology

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here