ജോര്‍ജ് ഫ്‌ളോയിഡിന് അവസാന നിമിഷത്തിലും സഹായം നല്‍കിയില്ല, കൂടി നിന്നവരേയും തടഞ്ഞു; നാലാമത്തെ പൊലീസുകാരനെതിരെയും നരഹത്യാക്കുറ്റം ചുമത്തി

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ ആരോപണം നേരിട്ടിരുന്ന നാല് പൊലീസുകാരില്‍ അവസാനത്തെ ആളും നരഹത്യാക്കുറ്റം ചെയ്തതായി കണ്ടെത്തി കോടതി. യ ടൗ താവോ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുറ്റക്കാരനെന്ന് വടക്കന്‍ യുഎസിലെ ഹെന്നപിന്‍ കൗണ്ടി ജില്ലാ കോടതി കണ്ടെത്തിയിരിക്കുന്നത്. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസ് നിലത്തിട്ട് മര്‍ദിക്കുമ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ച നാട്ടുകാരെ തടഞ്ഞുനിര്‍ത്തി എന്നതായിരുന്നു ടൗവിനെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. ഈ ഉദ്യോഗസ്ഥനും നരഹത്യാക്കുറ്റം ചെയ്തുവെന്ന് ജഡ്ജി പീറ്റര്‍ കാഹില്‍ വിധിക്കുകയായിരുന്നു. (US Cop Who Held Back Crowd Convicted In George Floyd’s Murder)
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവന്നിരുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) 2020ലാണ് കൊല്ലപ്പെടുന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരംമര്‍ദിച്ച് അവശനാക്കിയത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവം നടന്ന് ഉടന്‍ തന്നെ നാല് പൊലീസുകാരും അറസ്റ്റിലാകുകകായിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
കഴുത്ത് ഞെരിഞ്ഞമര്‍ന്നതാണ് മരണ കാരണമെന്നായിരുന്നു ജോര്‍ജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ജോര്‍ജ് ഫ്‌ളോയിഡ് പറഞ്ഞ എനിക്ക് ശ്വസിക്കാനാകുന്നില്ല എന്ന വാക്കുകള്‍ ജോര്‍ജിന് നീതി ലഭിക്കുന്നതിനുള്ള പോരാട്ടങ്ങളുടേയും കറുത്ത വര്‍ഗക്കാര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുമുള്ള മുദ്രാവാക്യം തന്നെയായി മാറി.
Story Highlights: US Cop Who Held Back Crowd Convicted In George Floyd’s Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here