Advertisement

കാഥികന്‍ ചേര്‍ത്തല ബാലചന്ദ്രന്‍ അന്തരിച്ചു

May 4, 2023
1 minute Read
Cherthala Balachandran passed away

കാഥികനും പ്രഭാഷകനും സിനിമാ നിര്‍മാതാവുമായ ചേര്‍ത്തല ബാലചന്ദ്രന്‍ അന്തരിച്ചു. 76 വയസായിരുന്നു. ( Cherthala Balachandran passed away)

കാഥികയും ഹരികഥാ കലാകാരിയുമായ ചേര്‍ത്തല ഭവാനിയമ്മയുടെ മകനാണ് ചേര്‍ത്തല ബാലചന്ദ്രന്‍. ഹരികഥാ വേദികളില്‍ നിന്നാണ് ബാലചന്ദ്രന്‍ കഥാപ്രസംഗത്തിന്റെ അരങ്ങുകളില്‍ എത്തുന്നത്.

എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന നോവലിന്റെ കഥാപ്രസംഗ രൂപം അവതരിപ്പിച്ചതിലൂടെയാണ് ബാലചന്ദ്രന്‍ കേരളമൊട്ടാകെ പ്രശസ്തിയാര്‍ജിക്കുന്നത്. ചാലപ്പുറത്ത് ശ്രീദേവിയാണ് ബാലചന്ദ്രന്റെ ഭാര്യ. മക്കള്‍: ഭരത്ചന്ദ്രന്‍, ലക്ഷ്മി, ഭഗവദ്.

Story Highlights: Cherthala Balachandran passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top