Advertisement

25 ലക്ഷം ബഗ് ബൗണ്ടി റീവാർഡ് നേടി സൈബർസെക്യൂരിറ്റി വിദ്യാർത്ഥി ഗോകുൽ സുധാകർ

May 4, 2023
Google News 3 minutes Read
Cybersecurity student Gokul Sudhakar wins 25 lakhs bug bounty reward

ഒരു പ്രമുഖ ഫിനാൻഷ്യൽ കമ്പനിയുടെ ബഗ് ബൗണ്ടി റീവാർഡ് തിളക്കത്തിൽ നിൽക്കുകയാണ് പാലക്കാട് മണ്ണാർക്കാട് കുണ്ടൂർക്കുന്ന് സ്വദേശിയായ ഗോകുൽ സുധാകർ. കമ്പനിയുടെ ഓൺലൈൻ ഇടപാടുകളെ ബാധിക്കുന്ന തരത്തിലുള്ള ബഗുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനാണ്‌ ഈ ബിടെക്കുകാരന് ബഗ് ബൗണ്ടി ലഭിക്കുന്നത്. ഏകദേശം 25 ലക്ഷം ഇന്ത്യൻ രൂപയാണ് ഗോകുലിന് സമ്മാനമായി ലഭിക്കുക. (Cybersecurity student Gokul Sudhakar wins 25 lakhs bug bounty reward)

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോകുലിന് ബഗ് ബൗണ്ടി റീവാർഡ് ലഭിക്കുന്നത്. റെഡ് ടീം ഹാക്കർ അക്കാദമിയിൽ നിന്ന് സി.ഐ.സി.എസ്(Certified IT Infrastructure and Cyber soc Analyst) എന്ന സെർട്ടിഫൈഡ് കോഴ്സിസിൽ പ്രവീണിയം നേടിയെടുത്തുകൊണ്ടാണ് ഈ 25 ക്കാരൻ സൈബർ ലോകത്തേക്കിറങ്ങുന്നത്. സ്റ്റാർബക്സ്, smtp2go, ഗെയിമിംഗ് കമ്പനിയായ സൊറാരെ എന്നിവരിൽ നിന്നും മുമ്പ് റീവാർഡ് ലഭിച്ചിട്ടുണ്ട്. നേരത്തെ റീവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണെന്ന് ഗോകുൽ 24 ന്യൂസിനോട് പറഞ്ഞു.

ഒരു ഓർഗനൈസേഷന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലോ വെബ് ആപ്ലിക്കേഷനുകളിലോ മറ്റ് സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളിലോ സുരക്ഷാ വീഴ്ചകൾ, സോഫ്റ്റ്‌വെയർ ബഗുകൾ അല്ലെങ്കിൽ ബലഹീനതകൾ എന്നിവ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ നൽകുന്ന നഷ്ടപരിഹാരമാണ് ബഗ് ബൗണ്ടി റിവാർഡ്.

തങ്ങളുടെ സിസ്റ്റങ്ങളിലെ കേടുപാടുകൾ തിരിച്ചറിയാനും റിപ്പോർട്ടുചെയ്യാനും ഹാക്കർമാർ, സുരക്ഷാ ഗവേഷകർ, മറ്റ് വിദഗ്ധരായ വ്യക്തികൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികളോ സർക്കാർ ഏജൻസികളോ മറ്റ് ഓർഗനൈസേഷനുകളോ ആണ് ബഗ് ബൗണ്ടി പ്രോഗ്രാമുകൾ സാധാരണയായി നടത്തുന്നത്. അവരുടെ പ്രയത്നങ്ങൾക്ക് പകരമായി, ഈ വ്യക്തികൾക്ക് ക്യാഷ് ബൗണ്ടീസ്, സ്വാഗ് അല്ലെങ്കിൽ അംഗീകാരം പോലുള്ള പ്രതിഫലങ്ങൾ ലഭിച്ചേക്കാം.

Story Highlights: Cybersecurity student Gokul Sudhakar wins 25 lakhs bug bounty reward

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here