ഐപിഎൽ: ഇന്ന് ‘അടിവാരം’ തീപിടിക്കും; ഹൈദരാബാദും കൊൽക്കത്തയും നേർക്കുനേർ

ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. ഹൈദരാബാദിൻ്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 9 മത്സരങ്ങളിൽ നിന്ന് 6 പോയിൻ്റുള്ള കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്തും 8 മത്സരങ്ങളിൽ നിന്ന് 6 പോയിൻ്റുള്ള സൺറൈസേഴ്സ് പട്ടികയിൽ 9ആം സ്ഥാനത്തുമാണ്. ഇന്ന് വിജയിച്ചാൽ ഹൈദരാബാദ് എട്ടാമതെത്തും. ഹൈദരാബാദ് തോറ്റാൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാവില്ല.
ഹാരി ബ്രൂക്ക്,മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്രം എന്നിങ്ങനെ ഫോമിലല്ലാത്ത ബാറ്റിംഗ് നിരയാണ് ഹൈദരാബാദിനു തിരിച്ചടിയായത്. കടലാസിൽ മികച്ച ഒരു സംഘമാണെങ്കിലും കളിക്കളത്തിൽ അത് കാണുന്നില്ല. ബൗളിംഗ് നിര അത്ര മോശമല്ല. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ രണ്ടോ മൂന്നോ പേരെങ്കിലും ഫോമിലേക്കുയർന്നാൽ ഹൈദരാബാദിൻ്റെ പ്രശ്നങ്ങൾ അവസാനിക്കും. ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ കളി ഇതിന് ഉദാഹരണമാണ്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.
കൊൽക്കത്തയുടെ പ്രശ്നം എന്താണെന്ന് അവർക്ക് പോലും മനസിലാവുന്നില്ല. മോശമല്ലാത്ത രീതിയിൽ ടീം കളിക്കുന്നുണ്ടെങ്കിലും ജയത്തിലേക്കെത്താൻ അവർക്കാവുന്നില്ല. ഓപ്പണർമാരുടെ അസ്ഥിരതയാണ് ഒരു പ്രശ്നം. സുനിൽ നരേൻ്റെ മോശം ഫോം അവരുടെ ടീം ബാലൻസിനെ സാരമായി ബാധിച്ചിട്ടുണ്ട്. പലതവണ ഓപ്പണിംഗ് കോമ്പിനേഷൻ മാറ്റിപ്പരീക്ഷിച്ച കൊൽക്കത്ത ഒടുവിൽ ഗുർബാസ്- ജഗദീശൻ സഖ്യത്തിലെത്തിനിൽക്കുന്നു. ജേസൻ റോയ് പരുക്ക് മാറിയെത്തുമെങ്കിൽ താരം ഡേവിഡ് വീസിനു പകരം കളിക്കും. അങ്ങനെയെങ്കിൽ ജഗദീശനു പകരം അനുകുൾ റോയ് കളിക്കാനിടയുണ്ട്.
Story Highlights: ipl srh kkr preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here