Advertisement

ട്രാൻസ്‌മാനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് മരിച്ച നിലയിൽ

May 4, 2023
Google News 3 minutes Read
Image of Transgender Praveen Nath

ട്രാൻസ്‌മാനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് മരിച്ച നിലയിൽ. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണവും വാർത്തകളുമാണ് മരണ കാരണമെന്നാണ് റിപോർട്ടുകൾ. ഇന്ന് രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. മൃതശരീരം തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. Transgender and Former Mr. Kerala Praveen Nath dies by suicide

ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തിൽ പ്രവീൺ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റായിരുന്നു വാർത്തക്ക് കാരണം. എന്നാൽ, ഈ വാർത്ത തെറ്റാണെന്നും മാനസികമായി തകർന്നപ്പോൾ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീൺ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായ കാര്യങ്ങളെ ചില ഓൺലൈനിലെ ചില മാധ്യമങ്ങൾ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപോർട്ടുകൾ. അതിന് തുടർന്ന് പ്രവീണിന് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. 2022 ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ്ങിന്റെ ഫൈനലിലും പ്രവീൺ മത്സരിച്ചു.

Story Highlights: Transgender and Former Mr. Kerala Praveen Nath dies by suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here