Advertisement

കുറഞ്ഞ ചെലവില്‍ യാത്രയൊരുങ്ങുന്നു; അബുദാബി-ഇന്ത്യ വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ‘വിസ് എയര്‍’

May 4, 2023
2 minutes Read
Wizz Air to start Abu Dhabi-India flights

യുഎഇയുടെ അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചെന്നും പൂര്‍ത്തിയാകുന്ന മുറയ്ക്ക് റൂട്ടുകള്‍ അനൗണ്‍സ് ചെയ്യുമെന്നും വിസ് എയര്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.(Wizz Air to start Abu Dhabi-India flightsV)

ഇന്ത്യയിലേക്കും ഒപ്പം പാകിസ്താനിലേക്കും പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് വിസ് എയറിന്റെ പദ്ധതി. ആകെ 24 രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്ന വിസ് എയറിന്റെ മാതൃകമ്പനി അബുദാബിയില്‍ നിന്ന് മാത്രം 11 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ എട്ട് വിമാനങ്ങളുള്ള വിസ്, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 1.2 മില്യണ്‍ യാത്രക്കാരാണ് വിസ് എയറില്‍ യാത്ര ചെയ്തത്. 2023 പൂര്‍ത്തിയാകുന്നോടെ ഇത് രണ്ട് മില്യണിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Read Also: ഷെങ്കന്‍ വിസ മാതൃകയില്‍ ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; വിസയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രി

179 ദിര്‍ഹം മുതല്‍ ടിക്കറ്റ് നല്‍കുന്ന വിസ് എയറിന്റെ ചെലവ് കുറഞ്ഞുള്ള യാത്ര വിവിധ രാജ്യങ്ങളില്‍ വളരെ ജനപ്രിയമാണ്. ഇന്ത്യ, പാകിസ്താന്‍ റൂട്ടുകള്‍ വരുന്നതോടെ കുറഞ്ഞ ചെലവില്‍ വിമാനനിരക്കുകളും സമാനമായ മറ്റ്കിഴിവുകളുംവിസ് എയര്‍ലൈന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Story Highlights: Wizz Air to start Abu Dhabi-India flights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top