Advertisement

‘ചൂടു പൂരി’ കിട്ടിയില്ല; കല്യാണ വീട്ടിൽ തല്ലുമാല, കല്ലേറ്

May 5, 2023
2 minutes Read

കല്യാണവീട്ടിൽ പൂരിയെ ചൊല്ലി കൂട്ടത്തല്ല്. ജാർഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം. ക്ഷണിക്കപ്പെടാത്ത ഒരു കൂട്ടം യുവാക്കളാണ് കല്യാണവീട്ടിൽ കോലാഹലം സൃഷ്ടിച്ചത്. കല്യാണ തലേന്ന് നടത്തിയ ആഘോഷ പരിപാടിയിലായിരുന്നു തമ്മിലടിയുണ്ടായത്. ചൂടുള്ള പൂരി തങ്ങൾക്ക് ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു കൂട്ടത്തല്ല്.

എന്നാൽ മനപൂർവ്വം ബഹളമുണ്ടാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. യുവാക്കൾ ബഹളം വെച്ചതിന് പിന്നാലെ മറ്റൊരു സംഘം കൂടി വിവാഹ വീട്ടിലേക്ക് എത്തി. തുടർന്ന് വാക്കേറ്റവും കല്ലേറുമായി. ഇതിന് പിന്നാലെയാണ് ക്ഷണിക്കാപ്പെടാത്തവരാണ് പരിപാടിയ്‌ക്കെത്തിയതെന്ന് മനസിലായത്. സംഭവത്തിൽ നാലോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ പൊലീസെത്തി ഒരാളെ കസ്റ്റഡിയിലെടുത്ത്. പ്രശ്‌നം തുടങ്ങിവെച്ച ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പൊലീസ് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും അറിയിച്ചു. അതേസമയം കനത്ത പൊലീസ് സുരക്ഷയിൽ വിവാഹ ചടങ്ങുകൾ പൂർത്തിയായതായാണ് റിപ്പോർട്ട്.

Story Highlights: A wedding in India turned violent after uninvited guests were denied hot puri.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top