‘കേരള സ്‌റ്റോറി’ ഒരു കോടിയുടെ കൗണ്ടറുകൾ പൂട്ടി യൂത്ത് ലീഗ്; ഒറ്റയെണ്ണം വന്നില്ലെന്ന് പി കെ ഫിറോസ്

കേരള സ്‌റ്റോറി സിനിമയിൽ പറയുന്നതുപോലെ 32,000 പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റിയതിന്റെ തെളിവ് നൽകാൻ വെല്ലുവിളിച്ച് യൂത്ത് ലീഗ് തുറന്ന കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഒറ്റയെണ്ണം വന്നില്ല എന്നായിരുന്നു പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.(Muslim youth league against the kerala story)
തെളിവുമായെത്തുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്നായിരുന്നു യൂത്ത് ലീഗിന്റെ വാഗ്ദാനം. തെളിവുമായി ആരും എത്താത്തതിനെ തുടർന്നാണ് കൗണ്ടറുകൾ അടച്ചത്. 14 ജില്ലകളിലും യൂത്ത് ലീഗ് പ്രത്യേക കൗണ്ടറുകൾ തുറന്നിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
യൂത്ത് ലീഗ് ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ സോഷ്യൽ മീഡിയയിൽ പോലും ഒരാൾക്കും കഴിഞ്ഞില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ഫേസ്ബുക്കിൽ കുറിച്ചത്
കേരള സ്റ്റോറിയിലൂടെ 32000 പേരെ മതം മാറ്റി എന്ന നുണക്കഥയുമായി വന്നവരോട് തെളിവുകൾ ചോദിച്ചു യൂത്ത് ലീഗ് കേരളത്തിന്റെ തെരുവിൽ മണിക്കൂറുകളോളം കാത്തു നിന്നു. വെറുതെയല്ല. തെളിവ് തരുന്നവർക്ക് 1 കോടിയുടെ ഇനാം പ്രഖ്യാപിച്ചാണ് കാത്തു നിന്നത്. 32000 പോയിട്ട് മൂന്നാളുകളുടെ തെളിവുമായി 14 ജില്ലകളിലെ കൗണ്ടറുകളിൽ ഒരാളു പോലും വന്നില്ല. ഒരു കോടിയുടെ ചെക്ക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ചീന്തി കളയുന്നു…
Story Highlights: Muslim youth league against the kerala story