പ്രമേഹം മാറാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരി ഗുരുതരാവസ്ഥയിൽ

പ്രമേഹം ഭേദമാവാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരി ഗുരുതരാവസ്ഥയിൽ. വ്യാജ ഡോക്ടറിൻ്റെ നിർദ്ദേശ പ്രകാരം തുടർച്ചയായ മൂന്ന് ദിവസം മത്സ്യത്തിൻ്റെ പിത്തസഞ്ചി പച്ചയ്ക്ക് കഴിച്ച സ്ത്രീയാണ് ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റായത്. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം.
റാഞ്ചി സ്വദേശിനിയായ സീതാദേവിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. രോഹു മത്സ്യത്തിൻ്റെ പിത്തസഞ്ചി തുടർച്ചയായ ദിവസങ്ങളിൽ കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയ്ക്ക് തകരാർ കണ്ടെത്തി. ശേഷം ഇവർക്ക് ഡയാലിസിസ് നടത്തി. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സീതാദേവി ആശുപത്രി വിട്ടു.
Story Highlights: woman kidney failure raw fish gallbladder diabetes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here