ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

ബിജെപിക്കെതിരെ വധശ്രമ ആരോപണമുയര്‍ത്തി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ചിത്താപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ശബ്ദസന്ദേശവും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഖാര്‍ഗെയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ്‌ഷോ നടത്തുന്ന ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ്, ചിത്താപൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പുറത്തുവിട്ടത്.
Read Also: പ്രധാനമന്ത്രി കർണാടകയിൽ; റോഡ് ഷോ ആരംഭിച്ചു; 26 കിലോമീറ്റർ സഞ്ചരിക്കും
പ്രധാനമന്ത്രി നിശബ്ദനായിരിക്കുമെന്നറിയാമെന്നും കര്‍ണാടക പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും മൗനം പാലിക്കുമെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ മിണ്ടാതിരിക്കില്ലെന്നും ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും രണ്‍ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here