ബാംഗ്ലൂരിന്റെ കഞ്ഞിയിൽ മണ്ണിട്ട് സാൾട്ട് ; ഡൽഹിക്ക് 7 വിക്കറ്റ് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫിലിപ് സാൾട്ടിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. വിരാട് കോലിയുടെയും ഡു പ്ലെസിസ്ന്റെയും ലോംറോറിന്റെയും മികവിൽ മുന്നേറിയ ബാംഗ്ലൂരിനെതിരെ ഡൽഹിയുടെ വിജയം 8 വിക്കറ്റുകൾക്ക്. ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞേക്കുകയായിരുന്നു. 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റണ്ണുകളാണ് ബാംഗ്ലൂർ എടുത്തത്. 20 പന്തുകൾ ബാക്കി നിൽക്കെയാണ് ഡൽഹിയുടെ വിജയം. സിക്സറുകളും ഫോറുകളുമായി ബാംഗ്ലൂർ ബോളർമാരെയും ഫീൽഡർമാരെയും കാഴ്ചക്കാരാക്കി മാറ്റിയ ഫിലിപ്പ് സാൾട്ട് ആണ് ഡൽഹിയുടെ വിജയശില്പി. 45 പന്തിൽ നിന്നും 87 റണ്ണുകളാണ് താരം നേടിയത്. സ്ട്രൈക്കെ റേറ്റ് ആകട്ടെ 193.33 ഉം. DC won RCB IPL 2023
പവർപ്ളേയിൽ തകർത്തടിച്ച ഡൽഹി ആദ്യ ആറ് ഓവറുകളിൽ നേടിയത് 70 റണ്ണുകൾ. തുടർന്ന്, ഡൽഹിയുടെ റൺ നിരക്കിന് ഇടിവ് വന്നെങ്കിലും ബാംഗ്ലൂരിന് ആശ്വാസ്യകരമായ ഒരു ഫലം അതിനുണ്ടായില്ല. 14 പന്തിൽ നിന്നും 22 റണ്ണുകൾ എടുത്ത് വാർണർ പുറത്തായപ്പോൾ ബാംഗ്ലൂർ ആരാധകർ ആശ്വസിച്ചിരിക്കാം. എന്നാൽ, പകരമെത്തിയ മിച്ചൽ മാർഷും (17 പന്തിൽ 26) തുടർന്ന് എത്തിയ റിലേ റോസ്സോയുവും ( 22 പന്തിൽ 35 ) സാൾട്ടിന് പിന്തുണ നൽകിയപ്പോൾ ഇന്നിങ്സിന്റെ വേഗത കൂടി. പതിനാറാം ഓവറിൽ കരൺ ശർമ്മ സൽട്ടിന്റെ വിക്കറ്റ് എടുത്തെങ്കിലും വൈകിയിരുന്നു. സൽട്ടിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ പത്ത് റൺസ് മാത്രം അകലെയായിരുന്നു ഡൽഹിക്ക് വിജയലക്ഷ്യം. പിന്നീട് എത്തിയ അക്സർ പട്ടേൽ 3 പന്തിൽ നിന്ന് ഒരു സിക്സ് അടക്കം 8 റൺസ് നേടി.
റെക്കോർഡുകൾ നിറഞ്ഞതായിരുന്നു ഇന്നത്തെ ആദ്യ ഇന്നിംഗ്സ്. ഐപിഎൽ ചരിത്രത്തിൽ 7000 റണ്ണുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് കോലി നേടിയെടുത്തു. കൂടാതെ ഇന്നത്തെ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ കോലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. 46 പന്തുകളിൽ നിന്നും 55 റണ്ണുകൾ നേടിയ താരം നേടിയത് തന്റെ ഐപിഎൽ കരിയറിലെ അമ്പതാമത് സെഞ്ച്വറി.
Story Highlights: DC won RCB IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here