Advertisement

ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവനെ പാകിസ്താനിൽ അജ്ഞാതർ വെടിവെച്ചു കൊന്നു

May 6, 2023
2 minutes Read

ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവൻ പരംജിത് സിങ് പഞ്ച്വാർ കൊല്ലപ്പെട്ടു. ലാഹോറിൽവെച്ച് ബൈക്കിലെത്തിയ അജ്ഞാതരാണ് പഞ്ച്വാറിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ജോഹർ ടൗണിലെ സൺഫ്‌ളവർ സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക് അംഗരക്ഷകരോടൊപ്പം നടക്കുന്നതിനിടെയായിരുന്നു സംഭവം.

സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് 59-കാരനായ പരംജിത് സിങ് പഞ്ച്വാർ.പഞ്ചാബിൽ ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നതിൽ കുപ്രസിദ്ധനായിരുന്നു പഞ്ച്വാർ. മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

കേന്ദ്ര സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ 1986-ലാണ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സിൽ ചേരുന്നത്.

Story Highlights: Khalistan Commando chief Paramjit Panjwar gunned down in Lahore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top