‘മണിപ്പൂരിലെ ഇരട്ട എൻജിൻ സർക്കാരിന്റെ ഫലം നോക്കൂ’; കർണാടക വോട്ടർമാരോട് ചിദംബരം

‘ഇരട്ട എഞ്ചിൻ’ സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. മണിപ്പൂർ കലാപത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക വോട്ടർമാർക്കുള്ള മുന്നറിയിപ്പ്. (P Chidambaram Warns Karnataka Voters)
മണിപ്പൂരിലെ ‘ഇരട്ട എൻജിൻ സർക്കാരിന്റെ’ അനന്തരഫലങ്ങൾ നോക്കൂ. രണ്ട് എഞ്ചിനുകളും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ ആഭ്യന്തര കലഹങ്ങളാൽ തകർന്നിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങൾക്കും സമാധാനപരമായ പരിഹാരങ്ങൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട് – ബിജെപി സർക്കാരിനെ പരിഹസിച്ച് ചിദംബരം ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനത്തെ മെയ്തികളും ഗോത്ര വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത വർധിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് സമാധാനപരമായി സഹവർത്തിത്വത്തിന്റെ പാതയിലായിരുന്ന സമുദായങ്ങൾ ഇപ്പോൾ യുദ്ധപാതയിലാണെന്നും മുൻ ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. ഇരട്ട എഞ്ചിൻ സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങൾക്കെതിരെ കർണാടകയിലെ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും ചിദംബരം മുന്നറിയിപ്പ് നൽകി.
Story Highlights: P Chidambaram Warns Karnataka Voters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here