‘ദി കേരള സ്റ്റോറിക്ക്’ നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

‘ദി കേരള സ്റ്റോറിക്ക്’ നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും, അതിനാൽ സിനിമയ്ക്ക് നികുതിയിളവ് നൽകാൻ സർക്കാർ തീരുമാനിച്ചെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.(The Kerala Story now tax free in Madhya Pradesh)
കേരളത്തിൽ മതപരിവർത്തനം നടത്തപ്പെട്ട് സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്കായി കൊണ്ടു പോകപ്പെട്ട പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ആദ്യം 7.5 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. രാജ്യത്തെ എല്ലാ തീയറ്ററുകളിൽ നിന്നുള്ള വരുമാനമാണിത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
എന്നാൽ കേരളത്തിൽ പലയിടത്തും സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. അതേസമയം ചിത്രത്തെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. തീവ്രവാദം തുറന്ന് കാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: The Kerala Story now tax free in Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here