Advertisement

അരിക്കൊമ്പൻ കാട്ടാന തമിഴ്നാട് വനമേഖലയിൽ തുടരുന്നതിനാൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാട് വനം വകുപ്പ്

May 7, 2023
Google News 1 minute Read

അരിക്കൊമ്പൻ കാട്ടാന തമിഴ്നാട് വനമേഖലയിൽ തുടരുന്നതിനാൽ നിരീക്ഷണം ശക്തമാക്കി തമിഴ് നാട് വനം വകുപ്പ്. മേഘമലയിൽ ജനവാസ മേഖലയോട് ചേർന്ന് അരിക്കൊമ്പൻ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നുണ്ടെന്നാണ് വിവരം. ആനയെ വെടി പൊട്ടിച്ച് കാടുകയറ്റാൻ ആണ് വനപാലകർ ശ്രമിക്കുന്നത്. അതേസമയം ജനവാസ മേഖലയിൽ ഇറങ്ങുന്നതിൽ മേഘമല നിവാസികൾ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മുൻപില്ലാത്ത വിധം ആശങ്കയാണ് അരിക്കൊമ്പന്റെ വരവോടെ ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.

മഴ മേഘങ്ങൾ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ കൃത്യമായി ലഭിക്കാൻ വൈകുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് വരെ പെരിയാർ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പൻ. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്.

ജനവാസ മേഖലയിൽ എത്തിയ ആനയെ നാട്ടുകാരും വനപാലകരും ചേർന്നാണ് കാട്ടിലേക്ക് തിരികെ തുരത്തിയത്. മണലൂർ ഭാഗത്തെ തോട്ടം മേഖലയിലെ തൊഴിലാളികളും ഇതോടെ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ കടക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങളുടെ ആശങ്ക.

Story Highlights: arikkomban tamilnadu forest update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here