താനൂരിലെ ബോട്ടപകടം; രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ

മലപ്പുറം താനൂർ തൂവൽ തീരത്തുണ്ടായ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.
Read Also: ഇരുപതോളം പേര്‍ക്ക് കയറാവുന്ന ബോട്ടിലാണ് 40 പേരെ കയറ്റിയത്; താനൂര്‍ ബോട്ടപകടത്തെ കുറിച്ച് പ്രദേശവാസി
മലപ്പുറം താനൂർ തൂവൽ തീരത്തുണ്ടായ ബോട്ടപകടത്തിൽ മരണസംഖ്യ ആറായെന്നാണ് വിവരം. മൂന്നിലധികം കുട്ടികളും 38കാരിയായ സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതുവരെ 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 35ൽ അധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചിരുന്നു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്.
വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ
സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
Story Highlights: boat accident in tanur rescue operation is difficult B Sandhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here