Advertisement

അടിച്ചു തകർത്ത് സാഹയും ഗില്ലും; ലക്‌നൗവിനെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ

May 7, 2023
Google News 3 minutes Read
Image of Saha and Gill on GT vs LSG

പാണ്ഡ്യ സഹോദരന്മാർ ചരിത്രം കുറിച്ച മത്സരത്തിൽ ലക്‌നൗവിനെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ. ടോസ് നേടിയ ലക്‌നൗവിന്റെ നായകൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറുകളിൽ നേടിയത് 2 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ്. ഓപ്പണർമാരായി ഇറങ്ങിയ വൃദ്ധിമാൻ സാഹയും ശുഭ്മൻ ഗില്ലും തകർത്തടിച്ചതോടെ ഗുജറാത്ത് കൂറ്റൻ സ്കോറിലേക്ക് ഉയർന്നു. താൻ അടക്കം എട്ടു ബോളർമാരെ ക്രുണാൽ പാണ്ഡ്യ ഉപയോഗിച്ചെങ്കിലും തുടക്കത്തിൽ റണ്ണൊഴുക്ക് തടയാൻ സാധിച്ചില്ല. എന്നാൽ, ആദ്യ ഓവറുകളിൽ നേടിയെടുത്ത റൺ നിരക്ക് അവസാന ഓവറുകളിലും തുടരാൻ ഗുജറാത്തിന് സാധിച്ചില്ല. GT sets target of 228 against LSG IPl 2023; Saha and Gill shine

43 പന്തിൽ 81 റണ്ണുകളാണ് സാഹയുടെ അക്കൗണ്ടിലെത്തിയത്. പതിമൂന്നാം ഓവറിൽ ആവേശ് ഖാനാണ് സാഹയുടെ നിർണായക വിക്കറ്റ് നേടിയത്. ആ വിക്കറ്റിന് ശേഷം ഗുജറത്തിന്റെ റൺ നിരക്ക് കാര്യമായ രീതിയിൽ കുറഞ്ഞു. എന്നാലും, മറുപുറത്ത് പോരാടിയ ഗില്ലിന് നഷ്ടപ്പെട്ടത് അർഹിക്കുന്ന ഒരു സെഞ്ച്വറി ആയിരുന്നു. 51 പന്തിൽ 2 ഫോറും 7 സിക്സും അടക്കം 94 റണ്ണുകളാണ് താരം നേടിയത്. ആറ് റൺസ് അകലെ മാത്രം സെഞ്ച്വറി നഷ്ട്ടപ്പെട്ട താരം അവസാന നിമിഷം വരെയും ഗുജറാത്തിന് വേണ്ടി കളിക്കളത്തിൽ നിർണായക പ്രകടനം നടത്തി. സാഹക്ക് ശേഷം എത്തിയ ഹർദിക് പാണ്ഡ്യക്ക് ഫോമിലായ്മ ഇന്നും തിരിച്ചടിയായി. 15 പന്തുകളിൽ നിന്ന് 25 റണ്ണുകൾ നേടിയ പാണ്ഡ്യാ മൊഹ്‌സിന്റെ ഖാന്റെ പന്തിൽ സഹോദരനായ ക്രൂണാലിന് വിക്കറ്റ് നൽകി.

പുറകെയെത്തിയ മില്ലർ ജിലിന് പിന്തുണ നൽകിയതോടെ ടീം സ്കോർ 200 കടന്നു. ഐപിഎല്ലിൽ ലക്‌നൗവിന് വേണ്ടി ആദ്യ മത്സരം കളിച്ച സ്വപ്നിൽ സിംഗ് മാത്രമാണ് ബോളര്മാരുടെ നിരയിൽ കാര്യമായ മർദ്ദനങ്ങൾ വാങ്ങാതെ രക്ഷപ്പെട്ടത്. ഒരു ഓവർ മാത്രമെറിഞ്ഞ താരം വിട്ട് കൊടുത്തത് ഏഴ് റണ്ണുകൾ മാത്രം.

Story Highlights: GT sets target of 228 against LSG IPl 2023; Saha and Gill shine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here