Advertisement

താനൂര്‍ ബോട്ട് ദുരന്തം; മരണസംഖ്യ നാലായി

May 7, 2023
Google News 2 minutes Read
Malapuram Tanur boat accident death toll rise

മലപ്പുറം താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. ഒരു കുട്ടിയും സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടില്ല. താനൂര്‍ തൂവല്‍ തീരത്ത് വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞത്. 35ല്‍ അധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.(Malapuram Tanur boat accident death toll rise)

ബോട്ട് മുങ്ങി പത്ത് മിനിറ്റിലധികം കഴിഞ്ഞാണ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായതെന്ന് പ്രദേശവാസി പറഞ്ഞു. പലരും ജാക്കറ്റ് ധരിച്ചിരുന്നില്ല. നിലവില്‍ ഏഴ് പേരെയാണ് രക്ഷപെടുത്തിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരുക്കേറ്റവരില്‍ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്.
വന്‍ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ
സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Malapuram Tanur boat accident death toll rise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here